M T Ramesh | സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കയാണ് എം ടി രമേശ്.

2019-01-11 23

സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കയാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്.സിപിഎം കോഴിക്കോട് മിഠായിതെരുവ് കേന്ദ്രീകരിച്ച് വർഗീയ കലാപം ഉണ്ടാക്കാനാണ് ശ്രമിച്ചത്. അതുകൊണ്ടാണ് ഹർത്താൽ ദിനത്തിൽ കടകൾ തുറന്ന് പ്രവർത്തിപ്പിച്ചത്. മുൻകാലങ്ങളിൽ നടന്ന ഹർത്താലുകൾ വച്ചുനോക്കിയാൽ ശബരിമല കർമ്മ സമിതിയുടെ ഹർത്താൽ വളരെ സമാധാനപരമായിരുന്നുവെന്നും എം.ടി രമേഷ് പറഞ്ഞു. ഹർത്താൽ വിശ്വാസികളുടെ സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു. അതേസമയം നെടുമങ്ങാട് പോലീസ് സ്റ്റേഷൻ ആക്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പൂർണമായി പുറത്തുവിടാൻ പോലീസ് തയ്യാറാകണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു.

Videos similaires